പേരിന് പകർപ്പവകാശ ലംഘനത്തിന് കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭുവിനെതിരെ കേസ്; ഒടുവിൽ പത്ത് ലക്ഷം നൽകി ഒത്തുതീർപ്പ്


, | Published: 09:38 AM, February 08, 2018

IMG

മുംബൈ: ശിക്കാരി ശംഭുവെന്ന അമർ ചിത്രകഥയുടെ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ചെന്ന കേസിൽ ശിക്കാരി ശംഭു സിനിമയുടെ നിർമ്മാതാവ് എസ്.കെ. ലോറൻസ്, നിർമ്മാണകമ്പനി  എന്നിവർ നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈക്കോടതി.
ശിക്കാരി ശംഭു എന്ന തങ്ങളുടെ പേടിത്തോണ്ടനായ കഥാപാത്രത്തിന്റെ പേര് അനുവാദമില്ലാതെ ഉപയോഗിച്ചെന്നാണു പരാതി. ജസ്റ്റിസ് എസ്.കെ. കാത്വാലയുടെ ബെഞ്ചിൽ കേസ് പരിഗണനയ്ക്കും വന്നു. തങ്ങളുടെ കഥാപാത്രത്തിന്റെ പേര് സിനിമയ്ക്ക് നൽകിയതിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി. എങ്കിലും വൈകിട്ടോടെ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന നിർമ്മാതാവിന്റെ ഉറപ്പിന്മേൽ ഹർജി പിൻ വലിച്ചു.\അനുവാദമില്ലാതെ തങ്ങളുടെ കഥാപാത്രത്തിന്റെ പേര് ഉപയോഗിക്കരുതെന്നു സിനിമാ പ്രവർത്തകർക്കു മുന്നറിയിപ്പ് നൽകിയിരുന്നതായി അമർ ചിത്ര കഥ കംബനി  വ്യക്തമാക്കി.