മാലദ്വീപ് : ആവശ്യമെങ്കില്‍ ഇന്ത്യ സൈന്യത്തെ ഉപയോഗിക്കും


, | Published: 09:44 AM, February 08, 2018

IMG

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലദ്വീപില്‍ നിന്ന് ഇന്ത്യക്കാരായ വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.നിലവില്‍ സൈന്യത്തെ ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. അയല്‍ രാജ്യത്തെ സംഭവ വികാസങ്ങള്‍ നിരീക്ഷിച്ചശേഷം നടപടി സ്വീകരിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞത്. ഇന്ത്യയുടെ നാവിക സേനയും സമുദ്രാതിര്‍ത്തിയില്‍ പെട്രോളിങ് നടത്തുന്നുണ്ട്.മാലദ്വീപില്‍ ഒരുതരത്തിലുള്ള സൈനിക നീക്കവും പാടില്ലെന്നും അത്തരം സാഹചര്യം പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.