അങ്കമാലിയിൽ കുടുംബത്തിലെ മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി


, | Published: 09:06 PM, February 12, 2018

IMG

എറണാകുളം: അങ്കമാലി മുക്കന്നൂരില്‍ കുടുംബത്തിലെ മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി. മുക്കന്നൂര്‍ എരപ്പ്​ അറക്കല്‍ ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവൻ്റെ സഹോദരന്‍ ബാബുവാണ്​ കൂട്ടക്കൊല നടത്തിയത്​. കൃത്യത്തിനു ശേഷം ബാബു രക്ഷപ്പെട്ടു.കൊല്ലപ്പെട്ട സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.45 ഓടെ ശിവ​​ൻ്റെ വീട്ടിലെത്തിയ ബാബു മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു. പൊലീസ് ബാബുവിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ്​ സൂചന.