'ആമി'യെ വിമര്‍ശിച്ച സംവിധായകനെതിരെ ഭീഷണി


, | Published: 09:15 PM, February 12, 2018

IMG

തൃശൂര്‍: കമലിന്റെ ആമി എന്ന സിനിമയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച സംവിധായകനെതിരെ ഭീഷണിയും പരാതിയും. സംവിധായകനും എഴുത്തുകാരനുമായ വിനോദ് മങ്കരക്കെതിരെയാണ് ഭീഷണി. കമലിന്റെ നിര്‍ദ്ദേശ പ്രകാരം റീല്‍ ആന്‍ഡ് റിയല്‍ മീഡിയ എന്ന കമ്പനിയാണ് തനിക്കെതിരെ പരാതിനല്‍കിയതെന്നും ഭീഷണി മുഴക്കിയതെന്നും വിനോദ് പറഞ്ഞു. മാധവിക്കുട്ടിയെ മനസ്സിലാക്കുന്നതില്‍ കമലും തിരക്കഥാകൃത്തും പരാജയപ്പെട്ടെന്നും പ്രച്ഛന്ന വേഷത്തിന്റെ നിലവാരമുള്ള സിനിമ മാത്രമാണ് ആമിയെന്നുമായിരുന്നു വിനോദ് മങ്കരയുടെ പോസ്റ്റ്. വിനോദിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്