കനത്ത മഴ; പെരിന്തല്‍മണ്ണ വെള്ളത്തില്‍ മുങ്ങി


, | Published: 02:33 PM, September 18, 2017

IMG

മലപ്പുറം: ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശം. പെരിന്തല്‍മണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വയലുകളും തോടുകളും പുഴകളും നിറഞ്ഞു. പലഭാഗത്തും തോടുകളും വയലുകളും നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകി.
ആലിപറമ്പ് വില്ലേജ്പടിയിലും പൊന്ന്യാകുര്‍ശ്ശി ബൈപാസിലും കനത്ത മഴയില്‍ റോഡിലേക്ക് വെള്ളം കയറി ഗതാഗത തടസം നേരിട്ടു. മണ്ണാര്‍മല മാട് റോഡിന് ഇരുവശവും മണ്ണിടിഞ്ഞ് ഇടിഞ്ഞു. അമ്മിനിക്കാട് കൊടികുത്തി മലയുടെ താഴ്വരകളില്‍.കനത്ത മഴയെ തുടര്‍ന്ന് മദ്രസ്സകള്‍ അവധി നല്‍കി. അരിപ്രയിലും സമീപ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും മറ്റും വെള്ളം കയറി. പലഭാഗത്തും വീടിന് അടുത്ത് വരെ വെള്ളം കയറി നിലയിലാണ്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ പ്രസവാര്‍ഡിലേക്ക് വെള്ളം. രോഗികളെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
പെരിന്തല്‍മണ്ണ കോഴിക്കോട് റോഡില്‍ ബൈപാസിനോട് ചേര്‍ന്നുള്ള തോടും നിറഞ്ഞു റോഡോളം എത്തിയിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെ പുതിയ നിര്‍ദിഷ്ട ബസ്സ്റ്റാന്റ് പരസരവും വെള്ളത്തില്‍ മുങ്ങി. സ്‌കൂളിന്റെ പരിസരത്ത് വെളളം കെട്ടിനില്‍ക്കുന്നതുമൂലം പുത്തനങ്ങാടി സെന്റ് തെരേസാസ് നഴ്‌സറി സ്‌കൂളിന് 21 വരെ അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ജില്ലയില്‍ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നതിനാല്‍ അപകട ഭീഷണി മുന്‍പില്‍ കണ്ട് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പുഴയിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചു.