എന്റെ മതംമാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്; ഹിന്ദു മതത്തിലേക്കു തിരിച്ചു പോവുന്നതായി ആതിര


, | Published: 08:43 PM, September 21, 2017

IMG

കൊച്ചി: പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള സുഹൃത്തുക്കൾ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ആയിഷയാക്കിയതെന്ന് കാർസർഗോഡ് സ്വദേശി ആതിര. തന്റെ അടുത്ത സുഹൃത്തായ അനീസയുടെ സഹോദരനായ സിറാജാണ് ഇതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം. സിറാജ് പോപ്പുലർ ഫ്രണ്ട് നേതാവാണ്. സിറാജിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് എന്നെ വീട് വിട്ടിറങ്ങാനും മതം മാറാനും അനീസ പ്രേരിപ്പിച്ചതെന്നും ആതിര വെളിപ്പെടുത്തി.ഡിഗ്രിക്ക് പഠിച്ചിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ കൂടുതലും മുസ്ലിംകളായിരുന്നു.അങ്ങനെയാണ് ഈ മതത്തിലേക്ക്ഇഷ്ട്ടം തോന്നാൻ കാരണം.കാസർ ഗോഡ് കോളേജിനടുത്ത് ഒരു പ്രോഗ്രാം നടക്കുന്നുണ്ട്. മുസ്ലീങ്ങൾക്കും അമുസ്ലീങ്ങൾക്കും പങ്കെടുക്കാം എന്ന് നസീബ പറഞ്ഞു. പക്ഷെ എനിക്ക് അതിന് പോകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നസീബയോടൊപ്പം കോളേജിലെ സുഹൃത്തായ റയീസിന്റെ അടുത്ത് ചെന്നു. എന്നാൽ അവന് ഈ പരിപാടിയെക്കുറിച്ച് അറിവില്ലായിരുന്നു. ഹിന്ദുവായ നീ എന്തിനാണ് അതിൽ പങ്കെടുക്കുന്നതെന്ന് അവൻ ചോദിച്ചു. മതത്തെക്കുറിച്ച് പഠിക്കണമെന്ന് താൽപര്യമുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു. അപ്പോൾ തന്നെ എനിക്ക് ഇസ്ലാമിനെക്കുറിച്ച് കൂടുതലായി പറഞ്ഞുതന്നു. അപ്പോത്തന്നെ സാക്ഷ്യവാക്ക് ചൊല്ലിത്തരാം എന്ന് പറഞ്ഞ്, ഷഹദത്ത് ചൊല്ലിതന്നു. അത് ഞാൻ ഏറ്റ് ചൊല്ലി. എന്നിട്ട് എന്നോട് പറഞ്ഞു, ഇപ്പം മുതൽ നീ ഒരു മുസ്ലിം ആയി എന്ന്.മതം മാറാന്‍ തീരുമാനിച്ച ശേഷം പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ അതിനുവേണ്ട സഹായം ചെയ്തു തന്നിട്ടുണ്ടെന്നും മുസ്ലിമിനെ വിവാഹം ചെയ്യാന്‍ ആരും പറഞ്ഞിട്ടില്ലെന്നും ആതിര കൂട്ടിച്ചേര്‍ത്തു.പിന്നീട്   വീട്ടിൽ എത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോളാണ്. ആർഷ വിദ്യാസമാജത്തിലെ ശ്രുതി, ചിത്ര എന്നീ പേരുള്ള രണ്ട് കൗൺസിലേഴ്സ് വീട്ടിൽ എത്തുന്നത്. അവർ എന്റെ മുന്നിൽ മതഗ്രന്ഥങ്ങൾ എടുത്ത് വെച്ച് താരതമ്യ പഠനം നടത്തി. അപ്പോ ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കണം എന്ന് തോന്നി. അങ്ങനെയാണ് എറണാകുളത്തെ ആർഷ വിദ്യാ സമാജത്തിൽ ഓഗസ്റ്റ് പത്തിന് ഞാൻ എത്തുന്നത്. അവിടെ വച്ചാണ് എനിക്ക് പറ്റിയ ചതി ഞാൻ മനസ്സിലാക്കിയതും വീണ്ടും ഹിന്ദുവിശ്വാസത്തിലേക്ക് തിരികെയെത്തിയത്തുമെന്നാണ് ആതിര പറയുന്നത്.