സെന്‍‌കുമാറിനെതിരെ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍


, | Published: 02:35 PM, October 05, 2017

IMG

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി സെന്‍‌കുമാറിനെതിരെ വീണ്ടും അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. വ്യാജരേഖ ചമച്ച് ആനുകൂല്യം കൈപ്പറ്റിയെന്ന കേസിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സര്‍ക്കാരിനെ കബളിപ്പിച്ച് വ്യാജരേഖ ഉണ്ടാക്കി കമ്യൂട്ടേഷന് ശ്രമിച്ചു എന്ന ആക്ഷേപമാണ് സെന്‍‌കുമാറിനെതിരെ ഉയര്‍ന്നത്. എന്നാല്‍ തികച്ചും അസത്യമാണെന്ന് അദ്ദേഹം അന്നു തന്നെ അറിയിക്കുകയും ചെയ്തിരുന്നു.