അമിത് ഷായുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി


, | Published: 02:48 PM, October 05, 2017

IMG

കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി. ദല്‍ഹിയിലെ തിരക്കുകള്‍ മൂലം അദ്ദേഹം ഇന്ന് എത്തില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ മൂന്നാം ദിവസമായ ഇന്ന് മമ്പറത്ത് നിന്നും ആരംഭിക്കുന്ന യാത്രയില്‍ അമിത് ഷാ പങ്കു ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നു.