വടകരയില്‍ പേപ്പട്ടിയുടെ വിളയാട്ടം; ഇരുപത് പേര്‍ക്ക് കടിയേറ്റു


, | Published: 02:53 PM, October 05, 2017

IMG

കോഴിക്കോട്: വടകര താഴെ അങ്ങാടിയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ നാലു വയസുകാരന്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്ക് പരിക്ക്.  വ്യാഴാഴ്ച രാവിലെയാണ് സംഭവം. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരം, താഴെ അങ്ങാടി, കുരിയാടി എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തു കണ്ട പേപ്പട്ടി ചോറോട് ഭാഗത്തെത്തിയതായി പറയുന്നു. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി.