നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമി രഹസ്യ മൊഴി നൽകി


, | Published: 04:45 PM, October 05, 2017

IMG

കോതമംഗലം: നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമി കോടതിയിലെത്തി രഹസ്യ മൊഴി നൽകി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഗായിക ഹാജരായത്. അര മണിക്കൂറിന് ശേഷം ഗായിക മൊഴി നൽകി പുറത്തിറങ്ങി. വിദേശ യാത്രകളെ കുറിച്ചാണ് മൊഴി നൽകിയതെന്ന് പുറത്ത് കാത്തുനിന്ന മാധ്യമങ്ങളോട് റിമി ടോമി പ്രതികരിച്ചു.റിമിയുടെ അഭ്യർത്ഥനകൂടി പരിഗണിച്ചാണ് മൊഴിനൽകാനുള്ള സൗകര്യം വനിതാ മജിസ്‌ട്രേറ്റുമാരുള്ള കോതമംഗലം കോടതിയിൽ ഏർപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം.