കോഴിക്കോട് വെള്ളിമാടുകുന്ന് ഹോളി റെഡീമര്‍പള്ളിയ്ക്ക് തീപിടിച്ചു


, | Published: 12:56 AM, October 06, 2017

IMG

കോഴിക്കോട്: വെള്ളിമാടുകുന്ന് നിര്‍മ്മല ആശുപത്രിക്ക് സമീപം ഹോളി റെഡീമര്‍ പള്ളിയില്‍ തീപിടിച്ചു. രാത്രി ഒന്‍പത് മണിയോടെ സമീപത്തെ കടയിലെ ജീവനക്കാരനാണ് പള്ളിക്ക് തീപിടിച്ചത് ആദ്യം കണ്ടത്.പള്ളിയുടെ മുന്‍വശത്തെ ജലധാരയ്ക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. പള്ളിയുടെ മുന്‍ഭാഗം മുഴുവനായും കത്തിനശിച്ചിട്ടുണ്ട്.ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കാരണമോ പള്ളിക്ക് മുന്നില്‍ കത്തിച്ചുവച്ച മെഴുകുതിരികളില്‍ നിന്നോ തീപിടിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം.നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചിട്ടുണ്ട്.