അഖില കേസ് എന്‍‌ഐ‌എ അന്വേഷിക്കേണ്ടെന്ന് കേരള സര്‍ക്കാര്‍


, | Published: 02:58 PM, October 07, 2017

IMG

ഡൽഹി : വൈക്കം സ്വദേശിയായ അഖിലയെ മതംമാറ്റി ഹാദിയയാക്കി മാറ്റിയ കേസില്‍ എന്‍‌ഐ‌എ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണെന്നും പിണറായി സര്‍ക്കാര്‍ അറിയിച്ചു.എന്‍‌ഐ‌എ അന്വേഷണം വേണമെങ്കില്‍ അന്വേഷിക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ അറിയിച്ചു. എന്‍‌ഐ‌എ അന്വേഷണത്തിനെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണം എന്‍ഐ‌എയ്ക്ക് കൈമാറിയ ഉത്തരവ് തിരികെ വിളിക്കണമെന്നാണ് ആവശ്യം.ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഓഗസ്റ്റ് മാസം 16 നാണ് അഖില കേസില്‍ സുപ്രിംകോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്.