പിണറായി സര്‍ക്കാരിന് തീവ്രവാദത്തോട് മൃദുസമീപനം – കുമ്മനം


, | Published: 03:07 PM, October 07, 2017

IMG

വടകര: അഖില കേസില്‍ ‌എന്‍‌ഐ‌എ അന്വേഷണം വേണ്ടെന്ന കേരള സര്‍ക്കാരിന്റെ നിലപാട് തീവ്രവാദത്തോടുള്ള മൃദു സമീപനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ സന്ധി ചെയ്യുന്നതിനാലാണ് ജിഹാദി പ്രവര്‍ത്തനങ്ങള്‍ കൂടുന്നതെന്നും കുമ്മനം പറഞ്ഞു.കേസില്‍ എന്‍‌ഐ‌എ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കുമ്മനം. കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.എന്‍‌ഐ‌എ അന്വേഷണം വേണമെങ്കില്‍ അന്വേഷിക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ അറിയിച്ചു. എന്‍‌ഐ‌എ അന്വേഷണത്തിനെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണം എന്‍ഐ‌എയ്ക്ക് കൈമാറിയ ഉത്തരവ് തിരികെ വിളിക്കണമെന്നാണ് ആവശ്യം.