നരഗസൂര്യനുമായി കാര്‍ത്തിക് നരേന്‍


, | Published: 11:05 AM, October 09, 2017

IMG

ചെന്നൈ: ധ്രുവങ്ങള്‍ 16 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിച്ച കാര്‍ത്തിക്നരേന്‍ എന്ന യുവസംവിധായകന്‍ ഇനി എത്തുക തന്റെ പുതിയ ചിത്രം നരഗസൂര്യനുമായി. ആദ്യ ചിത്രം ക്രൈം ത്രില്ലറായിരുന്നുവെങ്കില്‍ നരഗസൂര്യന്‍ ആക്ഷന് പ്രാധാന്യമുള്ള ഗാങ്സ്റ്റര്‍ സിനിമയാണ്.തമിഴിലെ പ്രശസ്ത സംവിധായകന്‍ കൂടിയായ ഗൗതം മേനോനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം പൂര്‍ത്തിയാക്കും.തമിഴില്‍ നിന്നും നടന്‍ അരവിന്ദ് സ്വാമി,മലയാളത്തില്‍ നിന്നും ഇന്ദ്രജിത്ത് സുകുമാരന്‍,തെലുങ്കില്‍ നിന്നും സുന്ദീപ് കിഷന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കും.അരവിന്ദ് സ്വാമിക്കൊപ്പം നായകാപ്രാധാന്യമുള്ള വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്.സുജിത് സാരംഗിന്റേതാണു ക്യാമറ, ശ്രീജിത് സാരംഗാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുക.
2016 ലെ ഏറ്റവും മികച്ച തമിഴ് ക്രൈംത്രില്ലറായിരുന്നു കാര്‍ത്തിക് നരേന്റെ ധ്രുവങ്ങള്‍ 16.