ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉയരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി


, | Published: 11:28 AM, October 09, 2017

IMG

മുംബൈ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉയരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍ജിത് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.സാമ്പത്തിക രംഗത്ത് ഉയര്‍ച്ച ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. വാണിജ്യമേഖലയില്‍ ഓഗസ്റ്റിനെ അപേക്ഷിച്ച്‌ മൂന്ന് ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കവിയുമെന്നും അദ്ദേഹം പ്രവചിക്കുന്നു.സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച്‌ തീര്‍ച്ചയായും റിസര്‍വ് ബാങ്കിന് പദ്ധതികളുണ്ട്. സാമ്പത്തിക വളര്‍ച്ചയ്ക്ക് കോട്ടം തട്ടാതെതന്നെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്തുക എന്നതാണ് ലക്ഷ്യം. ഇന്ത്യയെപ്പോലുള്ള സമ്പദ് വ്യസ്ഥയെ സംബന്ധിച്ചിടത്തോളം, അനുയോജ്യമായ പലിശ നിരക്ക് നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.വ്യവസായികോല്‍പാദനത്തില്‍ 4.9 ശതമാനവും വര്‍ധനയുണ്ടായി. വാഹനവിപണിയില്‍ അടക്കം പുതിയ മുന്നേറ്റം കാണാനാവുമെന്നും ഉര്‍ജിത് പട്ടേല്‍ അറിയിച്ചു.