ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഓഹരി വില്‍പനയിലേയ്ക്ക്


, | Published: 12:17 PM, October 09, 2017

IMG

കൊച്ചി : ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 11,500 കോടി രൂപ വിലമതിക്കുന്ന പ്രഥമ ഓഹരി വില്‍പന നടത്തുന്നു. 2017 ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന വില്‍പന ഒക്ടോബര്‍ 13ന് അവസാനിക്കും. 5 രൂപ മുഖ വിലയുള്ള ഓഹരികള്‍ക്ക് 855 മുതല്‍ 912 രൂപ വരെയാണ് വില നിശ്ചയിച്ചിരിയ്ക്കുന്നത്. 17,200,000 പുതിയ ഓഹരികള്‍ക്ക് പുറമെ 107,500,000 ഓഹരി ഓഫര്‍ ഫോര്‍ സെയില്‍ പ്രക്രിയയില്‍ വില്‍ക്കുകയാണ് ആദ്യ ലക്ഷ്യം. 
ഓഹരി വില്‍പനയിലൂടെ സമാഹരിയ്ക്കുന്ന തുക ബിസിനസ്സിന്‍റെ വളര്‍ച്ചയ്ക്കും പൊതുവായ ആവശ്യങ്ങള്‍ക്കും വിനിയോഗിയ്ക്കും. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരി വില്പന നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിലും ബി.എസ്.ഇ ലിമിറ്റഡിലും ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്.
സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ആക്സിസ് കാപിറ്റല്‍ ലിമിറ്റഡ്, ഡ്യൂഷേ എന്‍ക്വയറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്.എസ്.ബി.സി സെക്യൂരിറ്റീസ് ആന്‍ഡ് കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, കൊടക് മഹീന്ദ്ര കാപിറ്റല്‍ കമ്പനി ലിമിറ്റഡ് എന്നിവരാണ് ഓഹരി വില്‍പനയുടെ ലീഡ് മാനേജര്‍മാര്‍. കാര്‍വി കംപ്യൂട്ടര്‍ ഷെയര്‍ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാര്‍.