1921 ലെ മലബാര്‍ ലഹള കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതി: കുമ്മനം


, | Published: 01:17 PM, October 09, 2017

IMG

എടപ്പാള്‍: മലബാര്‍ ലഹള എന്നറിയപ്പെടുന്ന 1921 ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തേയും  അവഹേളിക്കുന്നതാണ്.ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമായിരുന്നു അതെങ്കില്‍ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തതുമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അന്നത്തെ അവസ്ഥയെ മഹാകവി കുമാരനാശാന്‍ ദുരവസ്ഥയിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവല്‍ക്കരിക്കുന്നത് നിർത്തണം.ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത്  ജിഹാദികളുടെ കൊലക്കത്തിക്കിരയായവര്‍ക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവർക്കുമാണ് നല്‍കേണ്ടതെന്നും കുമ്മനം കൂട്ടിച്ചേർത്തു.ചേകന്നൂര്‍ മൗലവിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.