പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകർക്ക് ബന്ധമുണ്ടായിരുന്ന കണ്ണൂർ നാറാത്തെ ആയുധ പരിശീലനക്കേസിൽ മുഖ്യപത്രി അറസ്റ്റിൽ


, | Published: 02:20 PM, October 10, 2017

IMG

കണ്ണൂർ നാറാത്തെ ആയുധ പരിശീലനക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന മുഖ്യപത്രി അസ്ഹറൂദ്ദീനെ എൻ.ഐ.എ സംഘം കാൺപൂരിൽ വെച്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ എല്ലാ പ്രതികളും അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീല കേന്ദ്രമായിരുന്നു നാറാത്ത് ഉണ്ടായിരുന്നത്. 2013 ഏപ്രിൽ 23-ന് ആയിരുന്നു കണ്ണൂർ ജില്ലയിലെ മയ്യിലിനടുത്ത നാറാത്തെ അടച്ചിട വീട്ടിൽ ആയുധ പരിശീലന കേന്ദ്രം പൊലീസ് കണ്ടെത്തിയത്. കേസിൽ 20 പേർ നേരത്തെ അറസ്റ്റിലായിരുന്നു.
തീവ്രവാദ പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുക, ആയുധ പരിശീലനം നൽകുക തുടങ്ങിയ കുറ്റമായിരുന്നു ഇവർക്കെതിരേ ചുമത്തിയിരുന്നത്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അസ്ഹറുദ്ദീൻ മാത്രമായിരുന്നു പിടിയിലാവാനുണ്ടായിരുന്നത്. അസ്ഹറുദ്ദീന്റെ മയ്യിൽ ടൗണിനടുത്തുള്ള ബാങ്ക് വഴിയാണ് ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുമെല്ലാം പണം എത്തുന്നതെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. കേസിൽ മുഖ്യപ്രതിയാണ് ഇയാളെന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.ഒന്നാംപ്രതി കണ്ണൂര്‍ മാലൂര്‍ ശിവപുരംമൊട്ട പുതിയ വീട്ടില്‍ പി വി അബ്ദുള്‍ അസീസി (41)ന് 7 വര്‍ഷം തടവും 5000 രൂപ പിഴയും മറ്റുപ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും 5000 രൂപ പിഴയുമാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി എസ് സന്തോഷ്‌കുമാര്‍ വിധിച്ചത്.