വേങ്ങരയിലേക്ക് കള്ളപ്പണം; വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തു


, | Published: 02:33 PM, October 10, 2017

IMG

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലേക്ക് കൊണ്ടു വന്ന കള്ളപ്പണം പിടികൂടി. 79 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ദിഖ് എന്നിവരെ പിടികൂടി.വാഹനപരിശോധനയ്ക്കിടെ കുറ്റിപ്പുറത്ത് വച്ചാണ് പണം പിടികൂടിയത്. വേങ്ങരയില്‍ കള്ളപ്പണം വരുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പരിശോധന ശക്തമാക്കിയിരുന്നു. നാളെയാണ് വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ കുഞ്ഞാലിക്കുട്ടി രജിവച്ചതോടെ വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.