ബെംഗളൂരുവിൽ യുവതി ട്രക്കിനടിയില്‍ ചതഞ്ഞരഞ്ഞു;15 ദിവസത്തിനകം റോഡിലെ കുഴികള്‍ പൂര്‍ണമായും അടക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകി


, | Published: 04:12 PM, October 11, 2017

IMG

ബെംഗളൂരു: റോഡിലെ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടെ ട്രക്കിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു.ബെംഗളൂരുവിലെ ദേവനഹള്ളിയിലാണ് വീണ(21)എന്ന യുവതി ശരീരത്തില്‍ ട്രക്ക് കയറി മരിച്ചത്.കൂടെ ഉണ്ടായിരുന്ന സഹോദരി ലക്ഷ്മിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തിനു പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു.യുവതിയുടെ മരണത്തിനു പിന്നാലെ  റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധം രേഖപ്പെടുത്തി നാട്ടുകാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.റോഡില്‍ ഏകദേശം 15000ഓളം കുഴികളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.15 ദിവസത്തിനകം റോഡിലെ കുഴികള്‍ പൂര്‍ണമായും അടക്കാന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.