ഇനിയൊരു സ്ത്രീയും ചതിക്കപ്പെടരുത്; നീതി ലഭിച്ചതില്‍ സന്തോഷം : സരിത നായര്‍


, | Published: 05:26 PM, October 11, 2017

IMG

തിരുവനന്തപുരം  : വൈകിയാണെങ്കിലും സോളാര്‍ കേസില്‍ നീതി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് സരിത നായര്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടില്‍ നടപടി എടുക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഇനിയൊരു സ്ത്രീയും ഇതുപോലെ ചതിക്കപ്പെടരുത്. രാഷ്ട്രീയത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ എന്തും ആകാമെന്ന് കരുതുന്നവര്‍ക്കുള്ള താക്കീതാണ് ഈ നടപടി. കേസുമായി പൂര്‍ണമായും സഹകരിക്കും പഴയതുപോലെ,സത്യമെല്ലാം ഉടൻ പുറത്തു വരും.