റിയല്‍ എസ്‌റ്റേറ്റ് മേഖലയും ജിഎസ്ടി കീഴിലേക്ക്


, | Published: 04:19 PM, October 12, 2017

IMG

ഡൽഹി : നികുതിവെട്ടിപ്പ് ഏറ്റവും കൂടുതല്‍ നടക്കുന്നത്  റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് എന്ന തിരിച്ചറിവിൽ റിയല്‍ എസ്‌റ്റേറ്റ് മേഖലയും ജിഎസ്ടി കീഴിലേക്ക് കൊണ്ടുവരാൻ കേന്ദ്രം ഒരുങ്ങുന്നു.റിയല്‍ എസ്‌റ്റേറ്റിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ പല സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് മേല്‍ സമര്‍ദം വരുന്നുണ്ട് അതിനാൽ തന്നെ മിക്കവാറും ഗുഹാവത്തിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടക്കാനാണ് സാധ്യത.റിയല്‍ എസ്‌റ്റേറ്റിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് തന്റെ വ്യക്തിപരമായി അഭിപ്രായമെന്നും 
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈയിടെ പറയുകയുമുണ്ടായി.12 ശതമാനമെങ്കിലും ജി.എസ്.ടി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നികുതി വന്നേക്കാം.ഭൂമിയിടപാടിനെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ അത് ഭൂമിവാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.