സോളാര്‍: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പരാതി


, | Published: 11:16 AM, October 13, 2017

IMG

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണത്തിലെ ഇരയായ സ്ത്രീയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേല്‍ ആണ് പരാതി നല്‍കിയത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് മുമ്പാകെയാണ് പരാതി നല്‍കിയത്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് ഇരയായ സ്ത്രീയുടെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. സംരംഭകയായ സ്ത്രീയെ ഉന്നതര്‍ ലൈംഗികമായി ഉപയോഗപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ബലാത്സംഗ കുറ്റങ്ങള്‍ അടക്കം ചുമത്താമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. സരിതയുടെ കത്തില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുകള്‍ പറയുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.