കക്കയം വാലിയില്‍ ഉരുള്‍പൊട്ടല്‍


, | Published: 06:12 PM, October 13, 2017

IMG

കോഴിക്കോട്: ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴ. കക്കയം വാലിയില്‍ ഉരുള്‍പൊട്ടി. ഇതേത്തുടര്‍ന്ന് കക്കയം ഡാംസന്ദര്‍ശിക്കാനെത്തിയ നിരവധി വിനോദ സഞ്ചാരികളും ഉദ്യോഗസ്ഥരും കുടുങ്ങിക്കിടക്കുകയാണ്.
കക്കയം ഡാമിലേക്ക് പോകുന്ന വഴിയിലാണ് ഉരുള്‍പൊട്ടല്‍. ഗതാഗതം പുനഃസ്ഥാപിച്ചാല്‍ മാത്രമെ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്ക് അവിടെനിന്ന് തിരിച്ചെത്താന്‍ കഴിയൂവെന്നാണ് ലഭ്യമായ വിവരം.