മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ തമിഴ് പോസ്റ്റർ പുറത്തിറക്കി


, | Published: 12:19 PM, October 14, 2017

IMG

ചെന്നൈ: മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ തമിഴ് പോസ്റ്റർ ഇറങ്ങി. തോക്കേന്തിയ താരത്തിന്റെ രണ്ട് പോസ്റ്ററുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്.കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ലിജി മോൾ, സോഹൻ സീനുലാൽ, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങൾ. ഷാംദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. സാദത്ത് സൈനുദ്ദീൻ ആണ് ഛായാഗ്രഹണം. ആദർശ് അബ്രഹാമിന്റേതാണ് സംഗീതം. പ്ലേ ഹൗസ് മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്