അല്ലാമ ഇഖ്ബാൽ ഉറുദു ടാലൻറ് മീറ്റ്


,CK Rafeeq | Published: 10:24 AM, October 17, 2017

IMG

പൊന്നാനി: കേരള ഉറുദു ടിച്ചേഴ്സ് അസോസിയേഷൻ പൊന്നാനി സബ് ജില്ല  ഇഖ്ബാൽ ഉറുദു ടാലന്റ് മീറ്റ് എ വി ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.പ്രിൻസിപ്പാൾ ഉണ്ണി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമദ് മാസ്റ്റർ വന്നേരി അദ്ധ്യക്ഷത  വഹിച്ചു. കെ. കൃഷ്ണകുമാർ മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. നാസർ അയിരൂർ, പി പി അബ്ദുൽ ജലീൽ, സഹദ് പ്രസംഗിച്ചു. 
വിജയികൾ: ഹൈസ്കൂൾ വിഭാഗം 
ടാലന്റ് ടെസ്റ്റ് -  മുഷറഫ്, അസ്ലം,  സഫ്ന(മൂവരും എ വി എച്ച് എസ് എസ് പൊന്നാനി) പദ നിർമ്മാണം- സുഫ്ന നസ്റിൻ (എം ഐ ഗേൾസ് പുതുപൊന്നാനി),മുഷ്റഫ് (എ വി എച്ച്‌ എസ് എസ്)മുനീർ(വന്നേരി സ്കൂൾ)യുപി വിഭാഗം ടാലന്റ് ടെസ്റ്റ്ഹംദാൻ മുഹമ്മദ് റാഫി(ബി ഇ എം യു പി എസ്) ഹിബനസ്റിൻ (എ എം എം യു പി എസ് പെരുമ്പടപ്പ്), സന നസ്റിൻ(എ വി എച്ച് എസ് എസ്) പദനിർമ്മാണം യു പി -   ഹംദാൻ മുഹമ്മദ് റാഫി(ബി ഇ എം യു പി എസ് പൊന്നാനി), ആയിഷതുൽ ഷിഫ്ന( ടി ഐ യു പി എസ് പൊന്നാനി),
മുഹമ്മദ് ഷഫീർ ( വന്നേരി സ്കൂൾ). അധ്യാപകരായ ഷക്കീല, നസീറ, റുക്സാന, ഇർഫാന മത്സരം നിയന്ത്രിച്ചു.