ഏതു നിമിഷവും ആണവയുദ്ധം ഉണ്ടായേക്കാമെന്ന് ഉത്തരകൊറിയ


, | Published: 12:15 PM, October 17, 2017

IMG

യുഎന്‍: ഏതു നിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് കൊറിയന്‍ ഉപദ്വീപില്‍ നിലനില്‍ക്കുന്നതെന്ന് യു.എന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോങ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പുമായി പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലും വാക് പോര് തുടരുന്നതിനിടെയാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത്.
അമേരിക്ക വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ല. അങ്ങനെയല്ലാതെ ആണവായുധങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തയാറല്ലെന്ന് യു.എന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോങ് പറഞ്ഞു. യു.എന്നിലെ നിരായുധീകരണ സമിതിക്കു മുമ്പാകെയാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത്.