ഓസ്‌ട്രേലിയയിൽ പുതിയ ട്രെൻഡായി നേക്കഡ് യോഗ


, | Published: 12:41 PM, October 17, 2017

IMG

ഓസ്‌ട്രേലിയയിൽ പുതിയ ട്രെൻഡായി നേക്കഡ് യോഗ,ഓസ്‌ട്രേലിയയിലെ പെർത്തിലുള്ള റോസി റീസ് ആണ് ഈ യോഗ നടത്തുന്നത്  രാജ്യത്ത് പലഭാഗത്തും ഇവർ യോഗ ക്ലാസ്സുകൾ നടത്തുന്നു. ഓരോ ക്ലാസ്സിലും 30 സ്ത്രീകൾക്കുവരെയാണ് പ്രവേശനം.സമ്മർദമകറ്റാനും നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാനും യോഗയ്ക്കാവുമെന്ന് റോസി പറയുന്നു. നഗ്നരാണെങ്കിൽ ഫലം ഇരട്ടിക്കുകയും ചെയ്തു. റോസിയുടെ നേക്കഡ് യോഗ ഇപ്പോൾ ഓസ്‌ട്രേലിയയിൽ പുതിയ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. തടിച്ചവരോ മെലിഞ്ഞവരോ ശരീരവലിപ്പം കൂടിയവരോ കുറഞ്ഞവരോ ആയിക്കോട്ടെ, നഗ്നരായി യോഗ ചെയ്യുന്നതോടെ, ശരീരത്തെക്കുറിച്ചുള്ള അപകർഷതകൾ ഇല്ലാകാത്തുമെന്നും അവർ പറയുന്നു.പ്രസവിച്ച സ്ത്രീകൾക്കാണ് നഗ്നയോഗ കൂടുതൽ പ്രയോജനപ്പെടുന്നത്. പ്രസവത്തോടെ തന്റെ ശരീരത്തിന്റെ സൗന്ദര്യം നഷ്ടമായി എന്ന് കരുതുന്നവർക്ക് ഇത് കൂടുതൽ ആത്മവിശ്വാസം പകരുന്നു.എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും 30-കാരിയായ റോസി യോഗ ക്ലാസ് നൽകുന്നുണ്ട്, 60-ഉം 70-ഉം വയസ്സുള്ള സ്ത്രീകൾ വരെ ഈ കൂട്ടത്തിലുണ്ട്. നാലുമണിക്കൂറാണ് ക്ലാസ്സിന്റെ ദൈർഘ്യം.തന്റെ ക്ലാസ്സിൽ പങ്കെടുക്കുന്നവർ അവരുടെ കോൺഫിഡൻസ്  മുമ്പെന്നത്തേക്കാളും മാറുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതായി ഇവർ പറയുന്നു.