ശാഖ കഴിഞ്ഞ് മടങ്ങിവരവെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു


, | Published: 01:20 PM, October 17, 2017

IMG

ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. രവീന്ദര്‍ ഗോസായിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പുലര്‍ച്ചെ 7.30 ഓടെ ശാഖ കഴിഞ്ഞ് മടങ്ങിവരവെയാണ് ആക്രമണം.സംഭവ സ്ഥലത്തുവെച്ചു തന്നെ അദ്ദേഹം മരിച്ചു. രണ്ട് വെടിയുണ്ടകള്‍ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് കമീഷണര്‍ അറിയിച്ചു.ലുധിയാനയിലെ ആര്‍എസ്എസ് രഘുനാഥ് നഗര്‍ ശാഖയുടെ മുഖ്യ ശിക്ഷക് ആ‍യിരുന്നു രവീന്ദര്‍ ഗോസായ്.