താജ്മഹല്‍ ഹിന്ദുക്ഷേത്രമായിരുന്നു;അവിടം സന്ദര്‍ശിച്ചാല്‍ ഹിന്ദുസംസ്‌കാരത്തിന്റെ സൂചനകളും ചിഹ്നങ്ങളും ദൈവരൂപങ്ങളും കാണാന്‍ കഴിയുമെന്ന് ബി.ജെ.പി രാജ്യസഭാംഗം


Delhi bureau, | Published: 09:47 AM, October 19, 2017

IMG

ഡല്‍ഹി: താജ്മഹലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തുടരുന്നു. ഉത്തര്‍പ്രദേശില്‍നിന്നുള്ള ബി.ജെ.പി.യുടെ രാജ്യസഭാംഗം വിനയ് കട്യാറാണ് ബുധനാഴ്ച വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. താജ്മഹല്‍ നേരത്തേ ക്ഷേത്രമായിരുന്നെന്നും മുഗളന്മാരാണ് ഇതു തകര്‍ത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തേജോമഹാലയ് എന്നാണ് മുന്‍പ് ഇത് അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.'താജ്മഹല്‍ ഹിന്ദുക്ഷേത്രമാണ്. അവിടം സന്ദര്‍ശിച്ചാല്‍ ഹിന്ദുസംസ്‌കാരത്തിന്റെ സൂചനകളും ചിഹ്നങ്ങളും ദൈവരൂപങ്ങളും കാണാന്‍ കഴിയും. അവിടെയുള്ള ശിവലിംഗം നീക്കംചെയ്താണ് സ്മാരകം നിര്‍മിച്ചത്. താജ്മഹല്‍ പൊളിക്കേണ്ട. ഇന്ത്യന്‍ തൊഴിലാളികള്‍ പണിതതാണത്. പക്ഷേ, മുഗള്‍ കാലഘട്ടത്തില്‍ സംഭവിച്ചത് എന്താണെന്ന് താജ്മഹല്‍ വിഷയം ചര്‍ച്ചയായ സാഹചര്യത്തില്‍ ജനങ്ങളോട് പറയേണ്ടതുണ്ട്' -കട്യാര്‍ പറഞ്ഞു.