നാദിര്‍ഷ പണം തന്നെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍


, | Published: 12:34 PM, September 12, 2017

IMG

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍. മുപ്പതിനായിരം രൂപ നാദിര്‍ഷ കൊടുത്തെന്നാണ് മൊഴിയിലുള്ളത്. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തിയാണ് പണം വാങ്ങിയത്.ദിലീപ് പറഞ്ഞിട്ടാണ് നാദിര്‍ഷ പണം തന്നതെന്നും സുനില്‍‌കുമാര്‍ വ്യക്തമാക്കി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ ചിത്രീകരണം നടന്നത് തൊടുപുഴയിലായിരുന്നു. നടിയെ ആക്രമിക്കുന്നതിന് മുമ്പാണ് പണം നല്‍കിയത്. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവറില്‍ തെളിവുമുണ്ട്.അതേസമയം സുനില്‍‌കുമാറിന് പണം നല്‍കിയെന്ന് മൊഴി നല്‍കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് നാദിര്‍ഷ പറഞ്ഞു. ഇക്കാര്യം മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. ദിലീപ് പറഞ്ഞിട്ടാണ് പണം നല്‍കിയതെന്നും മൊഴി നല്‍കാന്‍ പറഞ്ഞു. ഇക്കാര്യം നാളെ ഹൈക്കോടതിയില്‍ ഉന്നയിക്കുമെന്ന് നാദിര്‍ഷയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.