വിഐപി സുരക്ഷയില്ലാതെ ദിലീപ് ശബരിമലയിലെത്തി


, | Published: 10:26 AM, October 19, 2017

IMG

പമ്പ:സാധാരണ അയ്യപ്പഭക്തനെ പോലെ ദിലീപ് വിഐപി സുരക്ഷയില്ലാതെ ദിലീപ് ശബരിമലയിലെത്തി , ശബരിമലയിലെത്തുന്ന വിഐപികൾക്കെല്ലാം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പൊലീസ് സുരക്ഷ നൽകാറുണ്ട്. എന്നാൽ ജനപ്രിയ നായകനായ ദിലീപിന് പമ്പയിൽ നിന്ന് പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. സാധാരണ അയ്യപ്പഭക്തനെ പോലെ ദിലീപ് മല ചവിട്ടി കയറി. ഒപ്പമുണ്ടായിരുന്നത് അനുജൻ അനൂപും സഹോദരി ഭർത്താവും. പിന്നെ ഗണേശ് കുമാറിന്റെ പിഎയും.
ഫാൻസുകാരെ പോലും അറിയിക്കാതെ അതീവ രഹസ്യമായി ഇന്നലെ രാത്രി ആലുവയിലെ വീട്ടിലായിരുന്നു കെട്ടുനിറ. രാവിലെ 3.45 ഓടെ പമ്പാ ഗണപതിയെ തൊഴുതു. ഇതിനിടെ ദിലീപ് എത്തിയത് പൊലീസ് വയർലെസിലൂടെ സന്ദേശമായെത്തി. എന്നാൽ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസുകാർ അനുഗമിക്കരുതെന്നായിരുന്നു മുകളിൽ നിന്നുള്ള നിർദ്ദേശം. എന്നറിയുന്നു.എന്നാൽ ദിലീപും ഇത്തരം ആഡംബരങ്ങൾക്ക് ശ്രമിച്ചില്ലഎന്നാണ് അറിയുന്നത്.