മുംബൈ ചലച്ചിത്രമേളയില്‍ ശ്രദ്ധേയമായി 'അതിശയങ്ങളുടെ വേനല്‍'


, | Published: 10:38 AM, October 19, 2017

IMG

മുംബൈ: മുംബൈ രാജ്യാന്തര ചലച്ചിത്രമേളയില്‍ ശ്രദ്ധേയമായി 'അതിശയങ്ങളുടെ വേനല്‍'. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് മലയാള സിനിമ മുംബൈ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രശാന്ത് വിജയാണ് സിനിമ സംവിധാനം ചെയ്തത്. വേനല്‍കാല അവധിയില്‍ ഒമ്പതു വയസുകാരന്റെ മനസ് സഞ്ചരിക്കുന്ന അതിശയ വഴികളിലൂടെയാണ് സിനിമ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. സിനിമയുടെ പ്രീമിയര്‍ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ നടത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. തിരുവനന്തപുരം ആര്യ സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ചന്ദ്രകിരണാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.