ശദാബ്ദി നിറവില്‍ മാനന്തവാടി പഴശിരാജ സ്മാരക ഗ്രന്ഥശാല


, | Published: 10:55 AM, October 19, 2017

IMG

വയനാട്: വയനാടിനെ വായനയുടെ ലോകത്തേക്കാനയിച്ച ജില്ലയിലെ ആദ്യ ഗ്രന്ഥാലയം നൂറാം വയസിലേക്ക് കടക്കുന്നു. മാനന്തവാടി പഴശിരാജ സ്മാരക ഗ്രന്ഥാലയമാണ് ശതാബ്ദി ആഘോഷിക്കുന്നത്.  1918 ഒക്ടോബര്‍ 18 ന് മാനന്തവാടി റീഡിംഗ് റൂം എന്ന പേരില്‍ തുടക്കം കുറിച്ച വായനശാലയാണ് ഇന്നത്തെ പഴശിരാജ സ്മാരക ഗ്രന്ഥാലയമായി വളര്‍ന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റിലെ ഉദ്യോഗസ്ഥരാണ് വായനശാല സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയത്. 1927ല്‍ പണിത ആദ്യ കെട്ടിടത്തിലാണ് 1996 വരെ ഗ്രന്ഥാലയം പ്രവര്‍ത്തിച്ചത്. വയനാടിന്റെ സാമൂഹ്യ സാംസ്‌കാരിക വളര്‍ച്ചയില്‍ നിര്‍ണായക സംഭവാനകളാണ് ഒരു നൂറ്റാണ്ടുകാലം ഈ സ്ഥാപനം നല്‍കിയത്.ഇപ്പോള്‍ അയ്യായിരത്തിലേറെ അംഗങ്ങള്‍ ഇവിടെയുണ്ട്.സംസാഥാനത്തെ മികച്ച വായനശാലക്കുള്ള അവാര്‍ഡ് കിട്ടിയ ഒരു  ഗ്രന്ഥാലയം കൂടിയാണ് മാനന്തവാടിയിലെ  പഴശിരാജ സ്മാരക ഗ്രന്ഥാലയം