7,777 രൂ​പ​യ്ക്ക് ഐ ​ഫോ​ണു​മാ​യി എ​യ​ര്‍ടെ​ല്‍


, | Published: 12:29 PM, October 19, 2017

IMG

ഡ​ല്‍ഹി: മി​ത​മാ​യ ഡൗ​ണ്‍പേ​യ്‌​മെ​ന്‍റി​ല്‍ പ്രീ​മി​യം സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന ഓ​ണ്‍ലൈ​ന്‍ സ്റ്റോ​റു​മാ​യി ഭാ​ര​തി എ​യ​ര്‍ടെ​ല്‍. ഉ​ട​ന​ടി വാ​യ്പ യോ​ഗ്യ​താ പ​രി​ശോ​ധ​ന, പ്ര​തി​മാ​സ ത​വ​ണ നി​ശ്ച​യി​ക്ക​ല്‍ എ​ല്ലാം ഈ ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​ണ്.ആ​പ്പി​ളി​ന്‍റെ ഐ ​ഫോ​ണ്‍ 7, ഐ​ഫോ​ണ്‍ 7 പ്ല​സ് എ​ന്നി​വ ല​ഭ്യ​മാ​ക്കി​കൊ​ണ്ടാ​ണ് എ​യ​ര്‍ടെ​ല്‍ ഓ​ണ്‍ലൈ​ന്‍ സ്റ്റോ​റി​ന് തു​ട​ക്കം കു​റി​ച്ച​ത്. എ​ല്ലാ പ്ര​മു​ഖ ബ്രാ​ന്‍ഡു​ക​ളു​ടെ​യും പ്രീ​മി​യം ഫോ​ണു​ക​ള്‍ ഓ​ണ്‍ലൈ​ന്‍ സ്റ്റോ​റി​ല്‍ അ​ടു​ത്ത ഭാ​വി​യി​ല്‍ ത​ന്നെ ല​ഭ്യ​മാ​ക്കാ​ന്‍ ക​മ്പ​നി പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്. ഐ​ഫോ​ണ്‍ 7 (32ജി​ബി) 7777 രൂ​പ ഡൗ​ണ്‍പേ​യ്‌​മെ​ന്‍റി​ലും 2499 രൂ​പ വീ​തം 24 മാ​സ ഗ​ഡു​ക്ക​ളാ​യും അ​ട​ക്കു​ന്ന പ്ലാ​നി​ലാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. ഇ​ന്‍സ്റ്റോ​ള്‍മെ​ന്‍റു​ക​ള്‍ക്കൊ​പ്പം 30 ജി​ബി ഡാ​റ്റ​യും പ​രി​ധി​യി​ല്ലാ​ത്ത ടോ​ക്ക് ടൈ​മും (ലോ​ക്ക​ല്‍, എ​സ്ടി​ഡി, നാ​ഷ​ണ​ല്‍ റോ​മി​ങ്) ല​ഭ്യ​മാ​കു​ന്ന പോ​സ്റ്റ്‌​പെ​യ്ഡ് പ്ലാ​നും ല​ഭി​ക്കും. ഉ​പ​ക​ര​ണ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന എ​യ​ര്‍ടെ​ല്‍ സെ​ക്യു​ര്‍ പാ​ക്കേ​ജും ഇ​തി​നൊ​പ്പ​മു​ണ്ട്.എ​യ​ര്‍ടെ​ല്ലി​ന്‍റെ പ്രൊ​ജ​ക്റ്റ് നെ​ക്സ്റ്റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​യ​ര്‍ടെ​ല്‍ ഓ​ണ്‍ലൈ​ന്‍ സ്റ്റോ​ര്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.