കോഴിക്കോട് ഊര്‍ജ്ജോത്സവം ഈ മാസം 28ന്


, | Published: 10:52 AM, October 24, 2017

IMG

കോഴിക്കോട്: കേരള ഗവണ്‍ മെന്റിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ പൊതുവിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ ഊര്‍ജ്ജോത്സവം 28ന് 9.30 മുതല്‍ മീഞ്ചന്ത രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും.
യൂപി തലത്തിലും ഹൈസ് കൂള്‍ വിഭാഗത്തിനും വെവ്വേറെ നടത്തുന്ന മത്സരത്തില്‍ ഒരു സ്‌കൂളില്‍ നിന്നും ഓരോ വിഭാഗത്തിലും ഊര്‍ജ്ജ- ക്വിസ്സ് മത്സരത്തിന് രണ്ട് വിദ്യാര്‍ ത്ഥികള്‍ക്കും , കാര്‍ട്ടൂണ്‍ രചന, പെയിന്റിങ്ങ് മത്സരം, ഉപന്യാസരചന എന്നിവക്ക് ഓരോ കുട്ടിക്കും പങ്കെടുക്കാം. അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് എന്ന ക്രമത്തില്‍ അധ്യാപകര്‍ പങ്കടുക്കണം. രജിസ്റ്റര്‍ ചെയ്ത എല്ലാ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എല്‍ഇഡി ബള്‍ബും സര്‍ട്ടിഫിക്കറ്റും നല്‍കും.
ഊര്‍ജ്ജോത്സവത്തില്‍ സിഡബ്ല്യുആര്‍ഡിഎം, മേഖലാശാസ്ത്രകേന്ദ്രം ,അനര്‍ട്ട് എന്നിവ യുടെ സ്റ്റാളുകള്‍ അടങ്ങിയ ഊര്‍ജ്ജ-ജല-ശാസ്ത്രപ്രദര്‍ശനം ഉണ്ടായിരിക്കും. ഇതോടൊപ്പം എല്‍ഇഡി ബള്‍ബ് നിര്‍മ്മാണത്തിലും കിണര്‍ റീച്ചാര്‍ജിങ്ങിലും ഡെമൊണ്‍സ്‌ട്രേഷന്‍ ഉണ്ടാവും.