കോഴിക്കോട്ടെ ഹോട്ടലുകളില്‍ വ്യാപക പരിശോധന


, | Published: 11:08 AM, October 24, 2017

IMG

കോഴിക്കോട്: കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ഇറച്ചിവില്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപകമായ പരിശോധന നടത്തി. കൂള്‍ ബാറുകളില്‍ നിന്ന് പഴകിയ ജ്യൂസും ഭക്ഷ്യയോഗ്യമല്ലാത്ത പഴങ്ങളും കണ്ടത്തി. കൂള്‍ബാറുകളിലെ ഫ്രീസറുകള്‍ വൃത്തിഹീനമായി കാണപ്പെട്ടു. തിയ്യതി കഴിഞ്ഞ പാല്‍ പേക്കുകള്‍ മിക്ക കൂള്‍ ബാറുകളിലും കണ്ടെത്തി.
മാംസം കൈകാര്യം ചെയ്യുന്നത് അശാസ്ത്രീയമായ രീതിയിലാണെന്നും ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. ഹോട്ടലുകളില്‍ പലയിടത്തും മലിനജലം പൊതുമഴവെള്ളചാലിലേക്ക് ഒഴുക്കിവിടുന്നതായും ആവശ്യത്തിന് മലിനജല സംസ്‌കരണ സംവിധാനം ഇല്ലെന്നും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തിനകം സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കി. ലൈസന്‍സില്ലാത്ത എല്ലാ അനധികൃത സ്ഥാപനങ്ങളും അടച്ചുപൂട്ടുമെന്നും ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു.ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി. ശിവന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ വി.ജി. കിരണ്‍, വി.കെ. മജീദ്, സ്റ്റീഫന്‍, കെ. ബൈജു എന്നിവരും പങ്കെടുത്തു.