ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് എം‌എസ്‌എഫ്


, | Published: 11:16 AM, October 24, 2017

IMG

മലപ്പുറം: ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് എം‌എസ്‌എഫിന്റെ പ്രമേയം. തല നരച്ച യുവാക്കള്‍ പാര്‍ലമെന്ററി സ്ഥാനം കയ്യടക്കി വയ്ക്കുന്നുവെന്നാണ് പ്രധാന വിമര്‍ശനം. പാര്‍ട്ടിയിലെ യയാതിമാര്‍ യുവാക്കള്‍ക്ക് വഴിമാറണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.യൂവാക്കളെ ബോണ്‍സായികളാക്കുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. ചരല്‍‌ക്കുന്നിലെ ക്യാമ്പിലാണ് പ്രമേയം പാസാക്കിയത്.