നടിക്ക് പിന്തുണയുമായി ആഷിഖ് അബു വീണ്ടും


, | Published: 12:45 PM, September 12, 2017

IMG

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് വീണ്ടും സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്കിലൂടെയാണ് ആഷിഖ് നടിയെ പിന്തുണച്ച് വീണ്ടും രംഗത്തെത്തിയത്. താനും ദിലീപും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നുവെന്നും അതിന് വിള്ളല്‍ വീണത് റാണിപത്മിനി എന്ന സിനിമയ്ക്കുശേഷമാകുമെന്നും ആഷിഖ് വെളിപ്പെടുത്തുന്നു.2015ല്‍ പുറത്തിറങ്ങിയ ആഷിഖ് ചിത്രം റാണിപത്മിനിയില്‍ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ ആയിരുന്നു നായിക. ദിലീപിന് തന്നോടുള്ള ഈ നീരസത്തെ മാനിക്കുന്നുവെന്നും ആഷിക് തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.