ജിമിക്കി കമ്മലിനെ വിമർശിച്ച ചിന്താ ജെറോമിന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ


, | Published: 12:27 PM, October 24, 2017

IMG

ജിമിക്കി കമ്മൽ വഴി പണി ചോദിച്ചു വാങ്ങിയിരിക്കാണ്  സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. . ചിന്തയുടെ പ്രസംഗത്തെ ട്രോളുന്നവരുടെ തിരക്കാണിപ്പോൾ.,ചിന്തയുടെ അന്തം വിട്ട പ്രസംഗത്തിനെതിരേ ജിമിക്കിയുടെ സംഗീത സംവിധായകനും രംഗത്തെത്തിയിട്ടുണ്ട്.കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, അഥവാ അവർ ആ കമ്മൽ ഇട്ടാൽ തന്നെ അതെല്ലാം മോഷ്ടിക്കുന്നവരല്ല കേരളത്തിലെ അച്ഛന്മാർ. ഇനി ഏതെങ്കിലും അച്ഛൻ ആ ജിമ്മിക്കി കമ്മൽ മോഷ്ടിച്ചാൽ അതിന് ബ്രാൻഡി കുടിക്കുന്നവരല്ല അമ്മമാർ എന്നാണ് പാട്ടിനെ കുറിച്ച് ചിന്ത പ്രസംഗിച്ചത്. ആ പാട്ട് എന്തുകൊണ്ട് ഹിറ്റായി എന്ന് നമ്മൾ ചർച്ചക്ക് വിധേയമാക്കണമെന്നും ചിന്ത ഉപദേശിച്ചു.ഇടതുപക്ഷവിദ്യാർത്ഥി നേതാവും പ്രാസംഗികയുമായ ചിന്തയുടെ ഈ അഭിപ്രായം പക്ഷേ ചിലർക്ക് അത്ര പിടിച്ചിട്ടില്ല അവര് പണിയും തുടങ്ങി. മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ പാട്ടിലെ വിമർശനത്തിന് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമായി. പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ മണ്ടത്തരം ഒരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ് എന്നാണ് ഷാൻ തന്റെ സമൂഹ മാധ്യമത്തിൽ കുറിച്ചത്.
അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ചിന്തയെ വിമർശിച്ചു കമന്റുകളിട്ടു. 'ദേവരാജൻ മാസ്റ്ററും ഓ എൻ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കിൽ ''പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?'', ''അങ്ങനെ ആയാൽ തന്നെ, ആ അമ്പിളിയിൽ എങ്ങിനെ കണ്ണ് ഏറിയും?'', ''കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?'' എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട അവസ്ഥ വന്നേനെയെന്നും പുള്ളി അഭിപ്രായപ്പെട്ടു.