ഐ.വി ശശി അന്തരിച്ചു


, | Published: 12:43 PM, October 24, 2017

IMG

കൊച്ചി: പ്രശസ്ത സംവിധായകന്‍ ഐ.വി ശശി (69) അന്തരിച്ചു. അസുഖ ബാധിതനായി ചെന്നൈയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്‌നി.ഭാര്യ സീമയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയാണ്.