ബിസിസിഐക്ക് തിരിച്ചടി; ടസ്‌കേഴ്സിന് 850 കോടി നല്‍കണം


, | Published: 05:58 PM, October 24, 2017

IMG

കൊച്ചി:  ടസ്‌കേഴ്സ് ടീം ഉടമകള്‍ക്ക് ബിസിസിഐ 850 കോടി രൂപ നല്‍കണമെന്ന് കോടതി ഉത്തരവ്. ആര്‍ബിട്രേഷന്‍ കോടതിയുടേതാണ് വിധി. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് ബിസിസിഐ നേരത്തെ കൊച്ചി  ടസ്‌കേഴ്സിനെ പുറത്താക്കിയിരുന്നു. ഇതിനെതിരെ കൊച്ചി ടസ്‌കേഴ്സ് കോടതിയെ സമീപിക്കുകയായിരുന്നു.
ഐപിഎല്‍ ഭരണ സമിതിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ടീമുകള്‍ എല്ലാ വര്‍ഷവും ബാങ്ക് ഗ്യാരണ്ടി പുതുക്കേണ്ടതുണ്ട്. 156 കോടി രൂപയാണ് ബാങ്ക് ഗ്യാരണ്ടി. അടുത്ത പത്തു വര്‍ഷം ഇതുപോലെ ഗ്യാരണ്ടി തുക നല്‍കണം. ഇതില്‍ കുടിശിക വരുത്തിയതിനാണ് ടസ്‌കേഴ്സിനെ വിലക്കിയത്.
കൊച്ചി ടസ്കേഴ്സ് ഗൗരവകരമായ വീഴ്ച വരുത്തിയെന്നു ബിസിസിഐ ജനറല്‍ ബോര്‍ഡ് യോഗം വിലയിരുത്തുകയും ചെയ്തിരുന്നു. ബിസിസിഐയുടേതു തെറ്റായ തീരുമാനമെന്നു കൊച്ചി ടീം ഉടമകളിലൊരാളായ മുകേഷ് പട്ടേല്‍ അന്നുതന്നെ പ്രതികരിച്ചിരുന്നു.സെപ്റ്റംബര്‍ 26 വരെ ബാങ്ക് ഗ്യാരന്റി നല്‍കാന്‍ സമയമുണ്ടായിരുന്നുവെന്നും അതിനോടകം ബാങ്ക് ഗ്യാരന്റി നല്‍കാന്‍ തയാറെടുത്തുവരുകയായിരുന്നുവെന്നും മുകേഷ് പട്ടേല്‍ പറഞ്ഞു.