ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലി വിവാഹിതനാകുന്നു


, | Published: 07:30 PM, October 24, 2017

IMG

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലി വിവാഹിതനാകുന്നു . സുഹൃത്തും സിനിമാതാരവുമായ അനുഷ്‌ക ശര്‍മ്മയാണ് വധു. ഡിസംബറിലായിരിക്കും വിവാഹം.ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് ഏകദിന പരമ്പരകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിരാട് കോഹ്ലി ആവശ്യപ്പെട്ടതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമായത് .വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ല്‍ പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു .