പണക്കാരോട് പിണറായിക്ക് വല്ലാത്ത പ്രേമം;പണത്തിനു മേല്‍ പിണറായിയും പറക്കില്ല – കെ.സുരേന്ദ്രന്‍


, | Published: 04:38 PM, October 25, 2017

IMG

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റ വിഷയത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ഒത്തുതീര്‍പ്പാക്കാനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പണക്കാരോട് പിണറായിക്ക് വല്ലാത്ത പ്രേമമാണെന്നും പണത്തിനു മേല്‍ പിണറായിയും പറക്കില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.തോമസ് ചാണ്ടിയും പിണറായി വിജയനും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്. അതുകൊണ്ടാണ് തോമസ് ചാണ്ടിയെ പിണറായി സംരക്ഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ വസതിക്ക് മുന്നില്‍ ബിജെപി ആലപ്പുഴ ജില്ലാനേതൃത്വം നടത്തുന്ന സത്യാഗ്രഹസമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.