ഐഎസ് ബന്ധം:വീണ്ടും മലയാളികള്‍ പിടിയില്‍


, | Published: 04:55 PM, October 25, 2017

IMG

കണ്ണൂര്‍: ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് മലയാളികള്‍ പിടിയില്‍. കണ്ണൂര്‍ വളപട്ടണം, ചക്കരക്കല്‍ സ്വദേശികളായ യുവാക്കളെ വളപട്ടണം പോലീസാണു കസ്റ്റഡിയിലെടുത്തത്.തുര്‍ക്കിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാക്കള്‍ കഴിഞ്ഞ ദിവസമാണു മടങ്ങിയെത്തിയത്. ഇവര്‍ക്കൊപ്പമുള്ള രണ്ടു യുവാക്കളെക്കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കസ്റ്റഡിയിലെടുത്തവരെ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നു.2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍നിന്ന് ഐഎസ് ബന്ധമുള്ള അഞ്ചുപേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു. കണ്ണൂരില്‍ പാനൂരിന് സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന അഞ്ചുപേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ചു കോഴിക്കോട്ടെ കുറ്റ്യാടിയില്‍നിന്നു മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു.