അമേരിക്കയെ 22 ഗോളുകൾക്ക് തകർത്ത്‌ ഇന്ത്യന്‍ ഹോക്കി ടീം


, | Published: 12:46 AM, October 26, 2017

IMG

ഡല്‍ഹി: അമേരിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ജൂനിയര്‍ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം. ജോഹര്‍ കപ്പില്‍ അമേരിക്കയെ എതിരില്ലാത്ത 22 ഗോളിനാണ് ഇന്ത്യയുടെ യുവനിര തോല്‍പ്പിച്ചത്. മലേഷ്യയിലെ ജോഹര്‍ ബാഹ്‌റുവില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.ഇന്ത്യയുടെ പത്ത് പേരും ഗോളടിച്ചുവെന്നാണ് ഈ മത്സരത്തിന്റെ പ്രത്യേകത. ദില്‍പ്രീത് സിങ്ങ്, മനീന്ദര്‍ സിങ്ങ്, ഹര്‍മജീത് സിങ്ങ്, പ്രതാപ് ലഖ്‌റ, വിശാല്‍ ആന്റില്‍, രബിചന്ദ്ര, അഭിഷേക് റൗഷന്‍ കുമാര്‍, വിവേക് പ്രസാദ്, ഷിലനന്ദ് ലാഖ്‌റ എന്നിവരാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്.കഴിഞ്ഞ ദിവസം ധാക്കയില്‍ നടന്ന ഏഷാ കപ്പില്‍ ഇന്ത്യന്‍ സീനിയര്‍ ടീം മലേഷ്യയെ തോല്‍പ്പിച്ച് കിരീടം ചൂടിയിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ തകര്‍പ്പന്‍ വിജയം.