സ്‌കോഡയുടെ പുതിയ കോഡിയാക് വിപണിയിൽ


, | Published: 06:15 AM, October 28, 2017

IMG

സ്‌കോഡയുടെ പുതിയ കോഡിയാക് വിപണിയിൽ എത്തി.  34.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയോടെയാണ് പുതിയ കോഡിയാക് വിപണിയിലെത്തുന്നത്. 4.70 മീറ്റര്‍ നീളമുള്ള 7 സീറ്റുകളുള്ളതാണ് വാഹനം. ഈ വിഭാഗത്തിലെ ഏറ്റവും വിശാലമായ ബൂട്ട്‌സ്‌പേസാണുള്ളത്. സ്‌കോഡ എക്‌സ്‌ക്ലൂസീവ് ഷോറൂമുകളില്‍ നിന്ന് ഇവ ലഭിക്കും.കോഡിയാക് ലാവ ബ്ലൂ, ക്വാര്‍ട്ട്‌സ് ഗ്രേ, മൂണ്‍ വൈറ്റ്, മാജിക്ക് ബ്ലാക്ക് എന്നീ 4 നിറങ്ങളില്‍ കിട്ടും.
ശക്തമായ 2.0 ടിഡിഐ ഡീസല്‍ എന്‍ജിന്‍, 4 4 ഓള്‍ വീല്‍ െ്രെഡവ് സിസ്റ്റം, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ്, ലിറ്ററിന് 16.25 കിലോമീറ്റര്‍ മൈലേജ്. 9 എയര്‍ബാഗുകള്‍, ഇഎസ്സി, എംകെബിയോട് കൂടിയ സ്മാര്‍ട്ട് അസിസ്റ്റന്‍സ് സിസ്റ്റം ഇതിനെ ഏറ്റവും സുരക്ഷിതമായ എസ്‌യുവിയാക്കി മാറ്റുന്നു. ഒപ്പം, അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുതിയ കണക്റ്റിവിറ്റി സൊല്യൂഷനുകളും.