ഏഴാം വളവില്‍ ബസ് കുടുങ്ങി;വയനാട് ചുരത്തില്‍ ഗതാഗതക്കുരുക്ക്


, | Published: 11:45 AM, October 28, 2017

IMG

കൽപ്പറ്റ : പുലര്‍ച്ചെ ചുരത്തില്‍ കാര്‍ കത്തി ഗതാഗത തടസ്സമുണ്ടായതിനു ശേഷം വീണ്ടും വയനാട് ചുരത്തില്‍ ഗതാഗതക്കുരുക്ക്.വയനാട് ചുരത്തിലെ ഏഴാം വളവില്‍ ബസ് കുടുങ്ങിയതിനേത്തുടര്‍ന്നാണ് ഗതാഗതക്കുരുക്ക്.സ്‌കാനിയ ബസ് ആണ് കുടുങ്ങിയത്. പിന്‍ചക്രം കുഴിയില്‍ ചാടി പിന്‍ഭാഗം റോഡില്‍ തട്ടിയ നിലയിലായിരുന്നു ബസ്.താമരശേരി പോലീസ് സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു.ഗതാഗത തടസ്സം നീക്കി വാഹനങ്ങള്‍ ഓടിത്തുടങ്ങിയെങ്കിലും ചുരത്തിലെ തിരക്ക് കുറയാന്‍ ഇനിയും സമയമെടുക്കുമെന്ന് പോലീസ് പറഞ്ഞു.