ആര്‍ട് ഓഫ് ലിവിംഗിന്റെ കലാസാംസ്‌കാരികോത്സവം ഓഗസ്റ്റ് 24 ന്

August 6, 2018 0 By Editor

തൃശൂര്‍: ആര്‍ട് ഓഫ് ലിവിംഗിന്റെ കലാസാംസ്‌കാരിക വിഭാഗമായ ”ആര്‍ട് ഓഫ് ലിവിങ് അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് ”ന്റെ സംസ്ഥാനതല ഉത്ഘാടനം ഓഗസ്റ്റ് 24 ന് വൈകുന്നേരം കാര്‍ഷിക മന്ത്രി വി .എസ് .സുനില്‍ കുമാര്‍ തൃശ്ശൂരില്‍ നിര്‍വ്വഹിക്കും.

കേരള സംഗീതനാടക അക്കദമി റീജിണല്‍ തീയേറ്ററില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ”ആലാപി”ന്റെ നേഷണല്‍ ഡയറക്ടറും പ്രമുഖ സംഗീതജ്ഞനുമായ ഡോ .മണികണ്ഠന്‍ മേനോന്‍ ,സ്വാമി രാജശ്വരാനന്ദസരസ്വതി, ആര്‍ട് ഓഫ് ലിവിങ് കേരള ഘടകം അധികൃതര്‍ ,കലാസാംസ്‌കാരിക രാക്ഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
മൂന്നു ദിവസങ്ങളിലായിനടക്കുന്ന ആര്‍ട് ഓഫ് ലിവിങ് കലോത്സവത്തില്‍ കള്‍ച്ചറല്‍ സെമിനാര്‍, വിവിധ കലാരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തവ്യക്തികളെ ആദരിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കൊപ്പം വൈകുന്നേരങ്ങളില്‍ ആരംഭിക്കുന്ന ആര്‍ട് ഓഫ് ലിവിങ് കലാസന്ധ്യയില്‍ വിശിഷ്ഠ കലാകാരന്മാരുടെ വകയായിവ്യത്യസ്ഥ കലാവിരുന്നും ഉണ്ടാകും .

24 ന് വൈകുന്നേരം പ്രശസ്ത കര്‍ണ്ണാടക സംഗീത വിദ്വാന്‍ ടിഎന്‍ ശേഷഗോപാലിന്റെ ശിഷ്യനും ആര്‍ട് ഓഫ് ലിവിങ് വളണ്ടിയറും സംഗീതജ്ഞനുമായ കല്യാണപുരം എസ്.അരവിന്ദിന്റെ സംഗീത സദസ്സ് . ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളില്‍ പ്രശസ്ഥ യായ വൈക്കം വിജയലക്ഷ്മിനയിക്കുന്ന സംഗീത സദസ്സായിരിക്കും ഓഗസ്റ്റ് 25 ന്റെ വിശേഷാല്‍ പരിപാടി.

ശ്രീശ്രീനാട്യയുടെ ദക്ഷിണേന്ത്യയിലെ പ്രമുഖ പരിശീലകയും പ്രശസ്ഥ നര്‍ത്തകിയുമായ ഉത്തര അന്തര്‍ജ്ജനത്തിന്റെ നേതൃത്വത്തില്‍ സമാപനചടങ്ങിന്റെ ഭാഗമായി ജ്ഞാനപ്പാന സംഗീത നൃത്തശില്‍പ്പം , പുല്ലാങ്കുഴല്‍ വിദഗ്ധന്‍ കുടമാളൂര്‍ ജനാര്‍ദ്ദനന്‍ നയിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി തുങ്ങിയവ 26 ന് നടക്കും.