ആസിഫ് അലിയുടെ ഇബ്‌ലീസ് റിലീസിനൊരുങ്ങുന്നു

ആസിഫ് അലിയുടെ ഇബ്‌ലീസ് റിലീസിനൊരുങ്ങുന്നു

May 23, 2018 0 By Editor

ആസിഫ് അലി നായകനാകുന്ന ഇബ് ലീസ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മികച്ച അഭിപ്രായം നേടിയ അഡ്വഞ്ചേര്‍സ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇബ്‌ലീസ്. ഫാന്റസി സ്വഭാവത്തില്‍ ഒരുക്കിയിട്ടുള്ള ചിത്രത്തില്‍ മഡോണ സെബാസ്റ്റിയനാണ് നായികയായി എത്തുന്നത്.

ഒരിടവേളയ്ക്കു ശേഷം മഡോണ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രത്തില്‍ ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇച്ചൈസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജേഷ് വിജയന്‍ സംവിധാനം ചെയ്ത മന്ദാരമാണ് അടുത്തതായി വരാനുള്ള മറ്റൊരു ആസിഫലി ചിത്രം.